വികസന കുതിപ്പിൽ കേരളം; ആവോളം പ്രകീർത്തിച്ച് ദേശീയ മാധ്യമം

kochi water metro and ldf government

കേന്ദ്ര സർക്കാരിന്റെ കണ്ണിൽ കേരളം സൊമാലിയയ്ക്ക് തുല്യമാണെങ്കിൽ അതേ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തുകയാണ് ദേശീയ മാധ്യമങ്ങൾ. കഴിഞ്ഞ പത്ത് വർഷമായി ഇടത്പക്ഷ സർക്കാരിന്റെ ഭരണത്തിൽ കേരളം ഇന്ത്യയിലെ തന്നെ വികസനത്തിലും സാമൂഹിക സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലെത്തിക്കഴിഞ്ഞു. ഏതെങ്കിലും ഒരു വിഭാ​ഗത്തിന്റെ മാത്രം ഉന്നമനമല്ല പകരം എല്ലാ മേഖലകളിലും വികസനത്തിന് കടന്ന് ചെല്ലാനായി. അതിലൊന്നാണ് കൊച്ചി വാട്ടർ മെട്രോ. കൊച്ചി ന​ഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ​ഗതാ​ഗത കുരുക്ക്. അതിന് ശാശ്വതായ പരിഹാരം കണ്ടെത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും സ്ഥലപരിമിതിയുമെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരു പദ്ധതിയായിരുന്നു അത്.

ഇന്ത്യയുടെ 2025- 2026 സാമ്പത്തിക സർവ്വേ അനുസരിച്ച് കൊച്ചി വാട്ടർ മെട്രോയെ (KWM) രാജ്യത്തെ സസ്‌റ്റൈനബിൾ അർബൻ മൊബിലിറ്റിയിക്ക് ഉത്തമ ഉദാഹരണമായി കണക്കാക്കുന്നു. 2023 മുതൽ പ്രവർത്തനമാരംഭിച്ച ഈ പദ്ധതി കൊച്ചിയിലെ ദ്വീപ സമൂഹങ്ങൾക്ക് മികച്ച കണക്ടിവിറ്റി നൽകുന്നതിനോടൊപ്പം ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ​ഗതാ​ഗതമാണ് സാധ്യമാക്കുന്നത് എന്ന് ദേശീയ മാധ്യമത്തിൽ എടുത്ത് പറയുന്നുണ്ട്.

ഇന്ത്യയുടെ 2025- 2026 സാമ്പത്തിക സർവ്വേ അനുസരിച്ച് കൊച്ചി വാട്ടർ മെട്രോയെ (KWM) രാജ്യത്തെ സസ്റ്റൈനബിൾ അർബൻ മൊബിലിറ്റിയിക്ക് ഉത്തമ ഉദാഹരണമായി കണക്കാക്കുന്നു. 2023 മുതൽ പ്രവർത്തനമാരംഭിച്ച ഈ പദ്ധതി കൊച്ചിയിലെ ദ്വീപ സമൂഹങ്ങൾക്ക് മികച്ച കണക്ടിവിറ്റി നൽകുന്നതിനോടൊപ്പം ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ​ഗതാ​ഗതമാണ് സാധ്യമാക്കുന്നത് എന്ന് ദേശീയ മാധ്യമത്തിൽ എടുത്ത് പറയുന്നുണ്ട്. ഈ പദ്ധതിയിലൂടെ ഏകദേശം 78 കിലോമീറ്ററുള്ള 15 റൂട്ടുകൾ, 10 ദ്വീപുകൾ, 38 ആധുനിക ടെർമിനലുകളും ജെട്ടികളുമായി ബന്ധിപ്പിക്കുന്നു. മൊത്തം ചെലവ് ഏകദേശം 819 കോടി. കൊച്ചി ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് ഹൈബ്രിഡ് ഫെറികൾ ഏകദേശം 100 യാത്രക്കാരെ ഉൾക്കൊള്ളും. വേഗത്തിൽ ചാർജ് ചെയ്യാവുന്നതും ദീർഘകാലം ഉപയോഗിക്കാവുന്നതുമായ ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് ബാറ്ററികളാണ് ഇതിൽ ഉപയോ​ഗിക്കുന്നത്. 2025-നകം യാത്രക്കാരുടെ എണ്ണം 5 മില്യൺ കടന്നു എന്നത് ഈ പദ്ധതിയുടെ വിജയത്തെയാണ് എടുത്ത് കാണിക്കുന്നത്.

Also read : ബംഗാള്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്

കൊച്ചി വാട്ടർ മെട്രോ കേരളത്തിന്റെ സുസ്ഥിര വികസനത്തിൻെ ഒരു ഉദാഹരണം മാത്രമാണ്. ഇന്ത്യയിലുടനീളം വിവധ ന​ഗരങ്ങളിൽ ഇത്തരത്തിൽ സ്ഥല പരിമിതിയും, ​ഗതാ​ഗതകുരുക്കും ഒപ്പം പരിസ്ഥിതി പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. കൊച്ചി വാട്ടർ മെട്രോ പ്രകൃതിദത്ത ജലസമ്പത്തിനെ ശാശ്വതമായ നഗര ഗതാഗത പരിഹാരങ്ങളായി മാറ്റാനാകുന്ന ഏറ്റവും ശാശ്വതമായ മാതൃക കൂടിയാണെന്നും ഈ ദേശീയ മാധ്യമത്തിൽ എടുത്ത് പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News