
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. 10 കേന്ദ്ര തൊഴിലാളി സംഘടനകൾ, ദേശീയതൊഴിലാളി ഫെഡറേഷൻ എന്നിവ ചേർന്ന് ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് ആണ് ഇന്ന് അർധരാത്രി ആരംഭിക്കുക. ഇത് വ്യാഴാഴ്ച അർധരാത്രി വരെയാകും ഉണ്ടാകുക.
ഈ പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാർഥി സംഘടനകളും ഈ പണിമുടക്കിന്റെ ഭാഗമാകും. അധ്യാപകർക്ക് പുറമെ കേന്ദ്ര – സംസ്ഥാന ജീവനക്കാരും, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ – യുവജന – വിദ്യാർഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ALSO READ: മുസ്ലിം ലീഗ് നേതാവ് ഷിംജിത പുറത്തിറങ്ങുമോ? ജാമ്യാപേക്ഷയിൽ വിധി ഇന്നറിയാം
ബുധൻ അർധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിൻ്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും. സംസ്ഥാനത്ത് അഞ്ഞൂറ് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും.
തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉയർത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

