രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു

manipur new government

മണിപ്പൂരിൽ മെയ്‌തി വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭരണം കേന്ദ്രം പിന്‍വലിച്ചതിന് തൊട്ട് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണം. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ആണ് പുതിയ ഉപമുഖ്യമന്ത്രി. ഓണ്‍ലൈനായി ദില്ലിയില്‍ നിന്നാണ് കിപ് ജെന്‍ സത്യപ്രതിജ്ഞ ചെയ്തത്.

നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റു. ഇംഫാലിലായിരുന്നു സത്യപ്രതിജ്ഞ.കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭ കക്ഷി നേചതാവായി തെരഞ്ഞെടുത്തത്.

Also read; പ്ലാനിംഗ് പക്കാ ആയിരുന്നു, പക്ഷെ ഒത്തില്ല; സിസിടിവി മറയ്ക്കാൻ നോക്കി സ്വന്തം ‘ഫോട്ടോഷൂട്ട്’ നടത്തി കള്ളൻ, മോഷണം നടന്നില്ലെങ്കിലും ‘ഗോവണി’ സമ്മാനിച്ച് മടക്കം

സംഘര്‍ഷം കലുഷിതമായതോടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒൻപതിനാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന എന്‍ ബിരേന്‍സിങ് രാജിവെച്ചത്. പിന്നാലെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുതയായിരുന്നു. രാഷ്ട്രപതി ഭരണത്തിലും സംഘര്‍ഷം രൂക്ഷമായതാണ് സർക്കാർ രൂപീകരണത്തിലേക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News