മണ്ണിനടിയില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയില്‍ പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്; ജീവനോടെ പെണ്‍കുട്ടിയെ കണ്ടെത്തിയത് യുപിയില്‍

baby tvm

മണ്ണിനടിയില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയില്‍ പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഷാജഹാന്‍പുരിലെ ബഹ്ഗുല്‍ നദീതീരത്താണ് ദാരുണ സംഭവം. മണ്ണിനടിയില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു.

മണ്ണിനടയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ഉറുമ്പുകള്‍ പൊതിഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്. പാലത്തിന് താഴെ ഭാഗത്ത് നിന്ന് കരച്ചില്‍ കേട്ടെത്തിയ ആട്ടിയനാണ് 10 – 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത്.

Also Read : പെണ്‍ കുഞ്ഞായതിൽ അമ്മായിയമ്മയുടെ പരാതി; കന്യാകുമാരിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ

മണ്‍കൂനയ്ക്കുള്ളില്‍നിന്ന് പുറത്തേക്ക് നീണ്ട കുഞ്ഞിന്റെ കൈ ഒഴികെ ബാക്കി ശരീരഭാഗങ്ങളെല്ലാം കുഴിച്ചിട്ട നിലയിലായിരുന്നു. സംഭവത്തില്‍ കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു.. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടുമെന്നും ജയ്തിപുര്‍ പൊലീസ് പറഞ്ഞു.

സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. കുഞ്ഞിനെ കുഴിച്ചിട്ടവര്‍ ശ്വാസം എടുക്കുന്നതിനുള്ള വിടവ് ഇട്ടിരുന്നതായും കുഞ്ഞിനെ രക്ഷിച്ച ആള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News