ലഡാക്കിന് സംസ്ഥാന പദവിയില്ല; ആറാം ഷെഡ്യൂൾ പ്രായോഗികമല്ലെന്ന് കേന്ദ്രം

centre-rules-out-statehood-for-ladakh-territorial-status-offer-lab-kda-protest

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യം കേന്ദ്ര സർക്കാർ തള്ളി. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ലഡാക്കിലെ വിവിധ സംഘടനകളുമായി നടത്തിയ സമവായ ചർച്ചയിലാണ് കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് അറിയിച്ചത്.

സംസ്ഥാന പദവിക്ക് പകരം ലഡാക്കിന് ‘ടെറിട്ടോറിയൽ പദവി’ നൽകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ വാഗ്ദാനം. ലഡാക്കിന്റെ പ്രത്യേക സാംസ്കാരിക-ഭൗമ സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ അധികാരങ്ങളുള്ള ഭരണസംവിധാനം ഉറപ്പാക്കാമെന്നും ചർച്ചയിൽ നിർദ്ദേശമുയർന്നു.

ALSO READ : പരാതി നൽകിയത് സിപിഐ എം; കോൺഗ്രസിന്റെ മൗനം സംശയാസ്പദം: കല്ലറ വിവാദത്തിൽ ആഞ്ഞടിച്ച് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ

എന്നാൽ കേന്ദ്രത്തിന്റെ ഈ നിലപാടിൽ ലഡാക്കിലെ പ്രതിഷേധ സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ സംരക്ഷണവും ലഭിക്കുന്നത് വരെ സർക്കാരിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് ലേ അപെക്സ് ബോഡി (LAB), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) എന്നീ സംഘടനകൾ സംയുക്തമായി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ചക്കില്ലെന്നും വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവരുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News