
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി എന്ന് ദേശീയ അന്വേഷണ ഏജൻസി. ഇന്ത്യ പാക് യുദ്ധം ഉണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി ഇട്ടിരുന്നതായും എൻഐഎ. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെയുള്ള കേസ് പരിഗണിക്കുന്നതിനിടയാണ് എൻഐഎ ഇക്കാര്യം ദില്ലി കോടതിയിൽ അറിയിച്ചത്. രാജ്യത്തിന്റെ ഐക്യത്തിന് അഖണ്ഡതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് ആ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് ദേശീയ അന്വേഷണ ഏജൻസിവ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ കേസ് പരിഗണിക്കുന്ന ദില്ലി പട്ടിയാല ഹൗസ് കോടതിയിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ പാക്ക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി ഇട്ടിരുന്നതായും എൻ ഐ എ കോടതിയെ അറിയിച്ചു.
നേതാക്കൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എൻഐഎ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ബോംബ് നിർമ്മാണം, മെറിൻ റേഡിയോ സെറ്റുകൾ, ഐഎസ് അനുകൂല വീഡിയോകൾ, വെടിമരുന്ന് ആയുധങ്ങൾ എന്നിവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്നും കണ്ടെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

