
സിനിമാ സെൻസറിംഗുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. സെൻസർ ബോർഡിന്റെ പ്രവർത്തനങ്ങളിലെ സുതാര്യതയും സിനിമകളുടെ ഉള്ളടക്കം വെട്ടിമാറ്റുന്നതുമായും ബന്ധപ്പെട്ടായിരുന്നു ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യങ്ങൾ.
2017 മുതൽ 2025 വരെയുള്ള കാലയളവിൽ 720 മണിക്കൂർ ദൈർഘ്യമുള്ള സിനിമാ രംഗങ്ങൾ സി ബി എഫ് സി വെട്ടിമാറ്റിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. കണക്ക് ശരിയാണോ എന്ന് സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ, വിവരങ്ങൾ നൽകാനോ വാർത്താവിതരണ മന്ത്രാലയം തയ്യാറായില്ല.
എത്ര സിനിമകൾക്ക് കത്രിക വെക്കേണ്ടി വന്നു എന്ന ചോദ്യത്തിനും മറുപടിയില്ല. പകരം, ആകെ എത്ര സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകി എന്ന കണക്ക് മാത്രമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ബെഞ്ച് മാർക്ക് വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കാം ; യുപിഎസി
അതേസമയം, നേരത്തെ മലയാള ചിത്രമായ ഹാലില്‍ നിന്ന് നിരവധി രംഗങ്ങള്‍ വെട്ടിമാറ്റാനുള്ള നിര്‍ദ്ദേശം സെൻസര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. എമ്പുരാനില്‍ നിന്നും ചില ഭാഗങ്ങള്‍ വെട്ടിമാറ്റുകയും ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് മാറ്റുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

