ഉത്തർപ്രദേശിൽ ക്രിസ്തുമസ് അവധിയില്ല; സ്കൂളുകളിൽ വാജ്പേയി ജന്മശതാബ്ദി ആഘോഷിക്കണമെന്ന് യോഗി സർക്കാർ

Christmas holiday

ഉത്തർപ്രദേശിലെ വിദ്യാർത്ഥികൾക്ക് ഇത്തവണ ക്രിസ്തുമസ് അവധി ഇല്ല. ക്രിസ്തുമസ് ദിനമായ വ്യാഴാഴ്ച സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന് യോഗി സർക്കാർ നിർദേശം നൽകി. അന്നേ ദിവസം മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷിക്കാനാണ് സർക്കാർ നിർദേശം.

ഡിസംബർ 25ന് വിദ്യാർത്ഥികളുടെ ഹാജർ നിർബന്ധമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ദീർഘകാലത്തേക്ക് സ്കൂൾ അവധി നൽകുമ്പോഴാണ് ബിജെപിയുടെ കുതന്ത്രം. ഇതോടെ രാജ്യം മുഴുവൻ ക്രിസ്തുമസ് അവധി ആഘോഷിക്കുമ്പോൾ യുപിയിലെ വിദ്യാർത്ഥികൾ സ്കൂളുകളിൽ പോവാൻ നിർബന്ധിതരാകും. ആഘോഷ ദിനങ്ങളിൽ പോലും അവധി നൽകാത്ത ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News