
കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 27-കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയർ മുങ്ങി മരിച്ചു. നോയിഡയിലെ 150 സെക്ടറിലെ താമസക്കാരനായ യുവരാജ് മേത്തയാണ് മരിച്ചത്. വെള്ളിയാഴ്ച്ചയാണ് ഏകദേശം 70 അടി താഴ്ച്ചയുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക് യുവരാജ് സഞ്ചരിച്ചിരുന്ന കാർ മുങ്ങി താഴ്ന്നത്.
5 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. മൂടൽ മഞ്ഞും കഠിനമായ തണുപ്പും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു.
മൂടൽ മഞ്ഞ് കാരണം കാർ നിയന്ത്രണം ആദ്യം മതിലിലിടിക്കുകയും പിന്നീട് വെള്ളക്കെട്ടിലേക്ക് മറിയുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽപ്പെട്ട യുവരാജ് താൻ വെള്ളക്കെട്ടിൽ മുങ്ങിതാഴുകയാണ് എത്രയും വേഗം വന്ന് രക്ഷിക്കൂ, എനിയ്ക്ക് മരിക്കണ്ട എന്ന് പിതാവിനെ ഫോണിൽ വിളിച്ച് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. കാർ വെള്ളത്തിൽ താഴുന്നത് കണ്ട ദൃസാക്ഷികൾ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും വിഫലമായി. എന്നാൽ പൊലീസ് സ്ഥലത്തെത്തിയിട്ടും കൃത്യ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഒരു ഡെലിവറി ഏജന്റാണ് ആദ്യം യുവരാജിനെ രക്ഷിക്കാനായി അരയിൽ കയർകെട്ടി ഇറങ്ങിയത്. എന്നാൽ അപ്പോഴേയ്ക്കും അയാൾ മുങ്ങി താഴുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

