ഉത്തരേന്ത്യയിൽ അതിശൈത്യവും പുകമഞ്ഞും രൂക്ഷം; ട്രെയിൻ – വ്യോമ ഗതാഗത സർവീസുകൾ താറുമാറായി

DELHI FOG + AIR POLLUTION

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും പുകമഞ്ഞും രൂക്ഷമായി തുടരുന്നു. ദില്ലിയിൽ ഇന്നും വായു മലിനീകരണ തോത് 500 നു മുകളിലാണ്. പുകമഞ്ഞ് ട്രെയിൻ വ്യോമ ഗതാഗത സർവീസുകളെ ഇന്നും ബാധിച്ചു. പഞ്ചാബ് രാജസ്ഥാൻ ഹരിയാന ദില്ലി, ഉത്തർപ്രദേശ് ബീഹാർ ജാർഖണ്ഡ് ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് ശക്തമാണ്. ഇന്നും നിരവധി വിമാന സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് പുകമഞ്ഞ് ശക്തമായതോടെ വായു മലിനീകരണവും വർദ്ധിച്ചിട്ടുണ്ട്. മിക്ക ഇടങ്ങളിലും വായു ഗുണനിലവാര തോത് 500 നുമുകളിലാണ്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ദില്ലി സർക്കാർ ശക്തമാക്കിയിട്ടുണ്ട്.

ALSO READ; ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയതിന് ശേഷവും ബിജെപിയിലേക്ക് ഒ‍ഴുകിയത് കോടികൾ; സംഭാവന ലഭിച്ചത് 6073 കോടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക്

പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള BA 6 വാഹനങ്ങൾക്ക് മാത്രമാണ് ദില്ലിയിൽ പ്രവേശനം ഉള്ളത്. ട്രക്കുകളുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ ശൈത്യം കൂടുതൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച്ച പരിമിതി കുറഞ്ഞത് റോഡ് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News