കാലവർഷക്കെടുതിയിൽ ദുരിതത്തിലായി ഉത്തരേന്ത്യ; പഞ്ചാബിലുണ്ടായ വെള്ളപ്പൊക്കത്തിൽ 20 മരണം

north india rain

കാലവർഷക്കെടുതിയിൽ ദുരിതത്തിലായി ഉത്തരേന്ത്യ. പഞ്ചാബിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 30 കടന്നു. മൂന്നു ലക്ഷം ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി. ഹരിയാനയിലെ വിവിധ ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗുരുഗ്രാമിലെ ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് മണിക്കൂറുകളോളം ഗതാഗത തടസ്സത്തിന് കാരണമായി.

Also read: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കനത്ത മഴയെ തുടർന്ന് യുപിയിലെ ബുലന്ദ്ഷഹർ, ബാഗ്പത് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ദില്ലി യമുനാ നദിയിലെ ജലനിരപ്പ് അപകട നിലക്ക് മുകളിൽ ആയതോടെ യമുന ബസാറിൽ നൂറോളം വീടുകളിൽ വെള്ളം കയറി. യമുന നന്ദിക്ക് സമീപം താമസിക്കുന്നവരോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴവിമാന, ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു. രണ്ടു ദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

North India is in trouble due to monsoon. Death toll in Punjab floods crosses 30.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News