
പാർലമെന്റിന്റെ ഹ്രസ്വകാല ശീത കാലസമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുന്ന സാഹചര്യത്തില്‍ തീവ്ര വോട്ടർപട്ടിക പരിഷ്കരണം വിഷയത്തില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷം. രാജ്യസഭയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നോട്ടീസ് നൽകി. ലോക്സഭയില്‍ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി.
അതേസമയം, ആണവോർജ്ജം, ഉന്നതവിദ്യാഭ്യാസ കമ്മീഷൻ , ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 12 ബില്ലുകൾ ഇത്തവണ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കും. രാവിലെ 10 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ ചേമ്പറിൽ പ്രതിപക്ഷ അംഗങ്ങളുടെ യോഗവും ചേരും. 15 ദിവസം മാത്രമാണ് സമ്മേളന കാലയളവിലെ പ്രവർത്തി ദിനങ്ങൾ. സഭാ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ സർക്കാർ തേടിയിരുന്നു.
ALSO READ: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മാത്രമല്ല, ലേബർ കോഡ് എന്നീ വിഷയത്തിലും പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആഭ്യന്തര സുരക്ഷ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിക്കും. രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മോശം നിലയിൽ തുടരുന്നതിലും ചർച്ച ആവശ്യപ്പെട്ടേക്കും. വോട്ട് കൊള്ള അടക്കമുള്ള വിഷയങ്ങളിൽ ഇരുസഭകളും പ്രക്ഷുബ്ധമാകും. സഭാ സമ്മേളനം തടസ്സപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനെന്ന് പ്രതിപക്ഷം ഇന്നലെ വ്യക്തമാക്കിയിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

