
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും വോട്ട് മോഷണം ആരോപണത്തിലും പാര്‍ലമെന്‍റ് ഇന്നും പ്രഷുബ്ധമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പല തവണ നിര്‍ത്തിവച്ച ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്‍റ് കവാടത്തിന് മുന്നില്‍ ഇന്നും പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധം തീര്‍ത്തിരുന്നു. ലോക്‌സഭ ചേര്‍ന്നയുടന്‍ വോട്ട് ചോരി മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് മൂന്നുതവണ സഭ നിര്‍ത്തിവച്ചു.
പ്രതിഷേധത്തിനിടയിലും മൈന്‍സ് ആന്‍ഡ് മിനറല്‍സ് ബില്‍, ഇന്ത്യന്‍ പോര്‍ട്‌സ് ബില്‍ എന്നിവ ഹ്രസ്വ ചര്‍ച്ചയോടെ സര്‍ക്കാര്‍ പാസാക്കി. പ്രതിപക്ഷം സ്പീക്കര്‍ക്കുനേരെ കടലാസ് എറിഞ്ഞെന്നും ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.
എസ്‌ഐആറില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷ പ്രതിഷേധത്താല്‍ രാജ്യസഭയും നിരവനധി തവണ തടസ്സപ്പെടുകയും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. ഇനി 18 നാണ് പാര്‍ലമെന്‍റ് വീണ്ടും ചേരുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

