പാര്‍ലമെൻ്റ് ശീതകാല സമ്മേളനം: എസ്ഐആറില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യം, രണ്ടാം ദിനവും പ്രതിഷേധിക്കാൻ പ്രതിപക്ഷം

PARLIAMENT

ശൈത്യകാല സമ്മേളനത്തിൻ്റെ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമാകും. തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയിൽ സഭ നിർത്തിവെച്ച് ചർച്ച നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. ചർച്ച അനുവദിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിൻ്റെത്. ശൈത്യകാല സമ്മേളനത്തിൻ്റെ ആദ്യദിനമായ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സമ്മേളനം സ്തംഭിച്ചിരുന്നു.

ചർച്ച നടത്താമെന്ന് പറയുന്ന ഭരണപക്ഷം ചർച്ചയ്ക്ക് സമയം പറയാതെ ചർച്ച നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിലും പ്രതിഷേധം ശക്തമാണ്. സഭ സമ്മേളനത്തിൻ്റെ അവസാന ദിനമായ 19ന് ചർച്ച നടത്തനാണോ ഭരണപക്ഷ തീരുമാനമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പരിഹസിച്ചിരുന്നു.

ALSO READ: നടപ്പിലാക്കിയത് വൻ വികസന പദ്ധതികൾ; ആധുനിക ലോകത്തിന് അനുസരിച്ച് കേരളത്തിന് മുന്നേറാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

അതിനിടെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്നലെ മണിപ്പൂർ ആദായ നികുതി ഭേദഗതി ബിൽ ലോക്സഭയിൽ ഏകപക്ഷീയമായി പാസാക്കിയിരുന്നു. ഇന്ന് എക്സൈസ് നിയമ ഭേഗഗതി ബിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News