” ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക “; പരിഹസിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

സുരേഷ് ഗോപി എംപിയെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്തു വിഷയത്തിലും ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തിലും പ്രതികരിക്കാത്ത സുരേഷ് ഗോപിയെ പരിഹസിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്.

” ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക ” എന്നാണ് പരിഹാസ രൂപേണ യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചത്.

Also read: ഒഡീഷ ബിജെപിയുടെ മറ്റൊരു പരീക്ഷണശാലയായി മാറി: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

അതേസമയം, ഒഡിഷയില്‍ മലയാളി വൈദികരും കന്യാസ്ത്രികളും ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റ് കവാടത്തില്‍ ഇടതുപക്ഷ എംപിമാര്‍ ശക്തമായി പ്രതിഷേധിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊലീസിനെ സംഘപരിവാറിന്റെ അണികളാക്കി മാറ്റിയിരിക്കുകയാണെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു.

ഛത്തീസ്ഗഡിന് പിന്നാലെ ഒഡിഷയിലും വൈദികരും കന്യാസ്ത്രികളും ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപക പ്രതിഷേധം ഉയരുകയാണ്. വിഷയം പാര്‍ലമെന്റിനകത്തും പുറത്തും കേരളത്തിലെ എംപിമാര്‍ ഉന്നയിച്ചു. പാര്‍ലമെന്റ് കവാടത്തില്‍ ഇടതുപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊലീസ് സംഘപരിവാറിന്റെ അണികളായി മാറിയിരിക്കുകയാണെന്ന്് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.

രാജ്യത്തെ മതസ്വാതന്ത്ര്യം അപകടരാമായ അവസ്ഥയിലാണെന്ന് എ എ റഹിം എംപി പറഞ്ഞു. അന്തസ്സുണ്ടെങ്കില്‍ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേരളത്തോട് മാപ്പ് പറയണമെന്ന് വി ശിവദാസന്‍ എംപി പറഞ്ഞു. ഒഡിഷയിലെ ക്രൈസ്തവ വേട്ടയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാരും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. പാര്‍ലമെന്റിന് പുറത്ത് വിജയ് ചൗക്കിലും യുഡിഎഫ് എംപിമാര്‍ പ്രതിഷേധം തീര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News