ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഗവ. സ്കൂളിൽ കുട്ടികളോട് ക്രൂരത; ഉച്ചഭക്ഷണം വിളമ്പിയത് നിലത്ത് പേപ്പറിൽ, പ്രതിഷേധം ശക്തം

MP school midday meal served on paper

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികളോട് ക്രൂരത. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയത് നിലത്ത് വെറും പേപ്പറില്‍. ഷിയോപൂരിലെ സര്‍ക്കാര്‍ സകൂളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമായി. ഷിയോപൂര്‍ ജില്ലയിലെ ഹുള്ളോപൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് കുട്ടികള്‍ക്ക് ദുരിതം നേരിടേണ്ടി വന്നത്. ഭക്ഷണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ രക്ഷിതാക്കളടക്കം പ്രതിഷേധിച്ചു. പാത്രങ്ങളുടെയും ജീവനക്കാരുടെയും കുറവ് മൂലമാണ് കുട്ടികള്‍ക്ക് പേപ്പറില്‍ ഭക്ഷണം നല്‍കിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

ALSO READ; ‘വന്ദേഭാരതിൽ സ്കൂൾ വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് ആർഎസ്എസിന്റെ വർഗീയ അജണ്ടയുടെ ഭാഗം’; കെ രാധാകൃഷ്ണൻ എം പി

അതേസമയം 20 വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മോഷ്ടിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെയും സമീപനത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നും രാഹുല്‍ഗാന്ധി ദൃശ്യം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ സ്വാശ്രയ സംഘത്തിന്റെ കരാര്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഇത് വരെയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പിഎം ശ്രീയിലടക്കം അവകാശ വാദങ്ങള്‍ ഉന്നയിക്കുന്ന ബിജെപി ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് കുട്ടികള്‍ ദുരിതം നേരിടേണ്ടി വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News