രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിഷയം രാജ്യസഭയിൽ പരാമർശിച്ച് പി സന്തോഷ് കുമാർ എം പി

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിഷയം രാജ്യസഭയിൽ പരാമർശിച്ച് പി സന്തോഷ് കുമാർ എം പി. രാഷ്ട്രീയ പാർട്ടികള്‍ ഒരു മാർഗ രേഖ ഉണ്ടാക്കണം. ഇത്തരം ആളുകൾക്കെതിരെ നടപടി എടുക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലും ഇത്തരം കേസുകൾ നടക്കുന്നുണ്ട്. നടപടി എടുക്കാൻ ഒരുപാട് കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഇത്തരം കേസുകളിൽ ഉള്ള എല്‍ ഡി എഫ് നേതാക്കളുടെ പേര് പറയട്ടെ എന്ന് സന്തോഷ് കുമാറിൻ്റെ പ്രസംഗത്തിനിടെ ഇടപെട്ട് ജയറാം രമേശും, ജെബി മേത്തറും ചോദിച്ചു. ഇതിന് മറുപടിയായി ഇത്തരം കേസിൽപ്പെട്ട ഒരു സിപിഐ നേതാവിൻ്റെ പേരു പറഞ്ഞാല്‍ ഒരു ലക്ഷം രൂപ നൽകാമെന്ന് ജയറാം രമേശിനോട് സന്തോഷ് കുമാർ എം പി പറഞ്ഞു.

ALSO READ: ‘ഈ എപ്പിസോഡിൽ നിന്നും പാർട്ടിക്കും പ്രവർത്തകർക്കും ധാരാളം പഠിക്കാനുണ്ട്’; രാഹുലിനെയും പിന്തുണച്ചവരെയും ഉന്നംവച്ച് മാത്യു കു‍ഴൽനാടന്‍റെ ഒളിയമ്പ്

മലയാളം പത്രം വായ്ക്കുന്നവർക്കും, വാർത്ത ചാനലുകൾ കാണുന്നവർക്കും കാര്യങ്ങൾ അറിയാമെന്നും പി സന്തോഷ് കുമാർ എം പി പറഞ്ഞു.കേരളത്തിലെ സംഭാവവികാസങ്ങളിൽ കോൺഗ്രസ് അസ്വസ്ഥമെന്നും പി സന്തോഷ് കുമാർ എം പി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News