
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തുടർച്ചയായ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി പാർലമെൻ്റിൻ്റെ ഇരു സഭകളും. ചർച്ച അനുവദിക്കാതെ സഭ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ കേന്ദ്ര സർക്കാരിന് ചർച്ചയ്ക്ക് വഴങ്ങേണ്ടി വന്നു. ഈ മാസം 9ന് 10 മണിക്കൂർ ചർച്ചയാണ് അനുവദിച്ചത്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച നടത്താതെ മറ്റു സഭ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം ഇന്ന് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തി. ഇരു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു നടുത്തളത്തിലിറങ്ങി.
എസ്‌ഐആർ ഉടൻ ചർച്ച ചെയ്യണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. എന്നാൽ ഇപ്പൊൾ തന്നെ ചർച്ച അനുവദിക്കാൻ കഴിയില്ലെന്നും എസ്‌ഐആറിനേക്കാൾ പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ സഭക്ക് മുന്നിലുണ്ടെന്നുമാണ് പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ മറുപടി.
ചർച്ചയെന്ന ആവശ്യം അംഗീകരിക്കാത്തിരുന്നതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയാത്തോടെയാണ് കേന്ദ്രം ചർച്ചയ്ക്ക് വഴങ്ങിയത്. ഈ
മാസം 9 ന് ചൊവ്വാഴ്ച 10 മണിക്കൂർ ചർച്ചയാണ് അനുവദിച്ചത്. തിങ്കളാഴ്ച വന്ദേ മാതരത്തിലും ചർച്ച ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

