
ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ന് ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേൽ നന്ദി പ്രമേയ ചർച്ചക്ക് തുടക്കമാകും. ലോക്സഭയിൽ സർബാനന്ദ സനോവാളും, രാജ്യസഭയിൽ സി സദാനന്ദനും നന്ദി പ്രമേയ ചർച്ചക്ക് തുടക്കം കുറിക്കും. അതേസമയം നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. വിബി ജി റാം ജി നിയമം പിൻവലിക്കണം എന്നത് ഉൾപ്പെടെ ആവശ്യങ്ങൾ പ്രതിപക്ഷം ഉയർത്തും.
കേരളത്തിനെ പാടെ അവഗണിച്ചതിൽ കേരളത്തിൽ നിന്നുള്ള എംപിമാരും പ്രതിഷേധം ഉയർത്തും. അതേസമയം ഇന്നലത്തെ ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിൽ വലിയ ഇടിവാണ് ഉണ്ടായത്. നിക്ഷേപകരുടെ 11 ലക്ഷം കോടിയോളമാണ് ഒഴുകിപ്പോയത്.
ബജറ്റിനെതിരെ കടുത്ത വിമർശനമാണ് രാജ്യവ്യാപകമായി നടക്കുന്നത്. കേന്ദ്ര ബജറ്റ് ജനവിരുദ്ധമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിമർശിച്ചു. വന്‍കിട താത്പര്യങ്ങള്‍ സംരക്ഷിക്കാനും സാധാണരക്കാരെ അടിച്ചമര്‍ത്താനുമുള്ള കേന്ദ്രനീക്കമാണ് നിർമ്മല സീതാരാമന്റെ ഒമ്പതാം ബജറ്റെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

