
സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരന്റെ മര്‍ദനം. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് സംഭവം. ബാഗേജിന് അനുവദനീയമായതിലും കൂടുതല്‍ ഭാരമുള്ളതിനാല്‍ ബാധകമായ ചാര്‍ജ് അടയ്ക്കാന്‍ ആവശ്യപ്പെട്ടതാണ് മര്‍ദിക്കാന്‍ കാരണം. സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ നട്ടെല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ യാത്രക്കാരനായ സൈനിക ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു
ജൂലൈ 26ന് ശ്രീനഗര്‍ വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഇവരുടെ മുഖത്തിനും നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സൈനികനെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ശ്രീനഗറില്‍ നിന്നും ദില്ലിയിലേക്ക് പോകാനെത്തിയതാണ് യാത്രക്കാരന്‍.
ക്യാബിന്‍ ബാഗേജ് അധികമായതിനാല്‍ പണം നല്‍കണമെന്ന് സൈനികനോട് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, ബോര്‍ഡിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ എയ്‌റോ ബ്രിഡിജിലേക്ക് യാത്രക്കാരന്‍ കയറാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞു. ഇതോടെ യാത്രക്കാരന്‍ പ്രകോപിതനായി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

