ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്റർ; വിവാദം

Petroleum Ministry’s Independence Day poster

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററിൽ സവർക്കർ. ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലാണ് സവർക്കറുടെ ചിത്രം നൽകിയിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചതോടെ വിവാദമായി മാറിയിട്ടുണ്ട്. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെയാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയിട്ടുണ്ട്.

ALSO READ: തൃശൂരിൽ 12 ഫ്ലാറ്റുകളിൽ കള്ളവോട്ട്‌; ഒഴിഞ്ഞ്‌ കിടക്കുന്ന ഫ്ലാറ്റുകളിലും കൂട്ടത്തോടെ വോട്ട്‌ ചേർത്തു

79 ആമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര  പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിവധത്തിലെ പ്രതിയായായിരുന്ന ഹിന്ദു തീവ്രവാദി വി ഡി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത്. ഗാന്ധിജിക്കും ഭഗത് സിംഗിനും സുഭാഷ് ചന്ദ്രബോസിനും മുകളിലാണ് വിഡി സവർക്കറുടെ ചിത്രം.. പോസ്റ്ററിൽ  നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയിട്ടുണ്ട്.. 

‘നമ്മുടെ രാജ്യത്തിന്റെ  സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന്  ഓര്‍മ്മിക്കാം’, എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി സഹമന്ത്രിയായ കേന്ദ്ര പെട്രോളിയം മന്ത്രാലയം പോസ്റ്റർ പങ്കുവെച്ചിട്ടുള്ളത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്ക് നിരവധിത്തവണ മാപ്പെഴുതി ജയിൽ മോചിതനായ സവർക്കറെ സ്വാതന്ത്രസമര സേനാനിയായി ചിത്രീകരിക്കാനുള്ള സംഘപരിവാറിന്റെയും ആർഎസ്എസിന്റെയും ശ്രമങ്ങളുടെ തുടർച്ചയാണ് സ്വാതന്ത്രദിനാഘോഷത്തിലും രാജ്യം സാക്ഷ്യം വഹിക്കുന്നത്.

ഗാന്ധി വധക്കേസിന്റെ വിചാരണയിൽ സാങ്കേതികപ്പിഴവിനാൽ  മാത്രം രക്ഷപ്പെട്ട ഹിന്ദു തീവ്രവാദിയാണ് സവർക്കർ. സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററിൽ സവർക്കറെ ഉൾപ്പെടുത്തിയത് വിവാദമായതിനു പിന്നാലെ കേന്ദ്രസർ സക്കാരിനെതിരെ അടുത്ത വിമർശനവുമായി  പ്രതിപക്ഷവും രംഗത്തെത്തി. കേന്ദ്രസർക്കാർ നടപടി ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കുറ്റപ്പെടുത്തി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News