ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

pm-modi-emmanuel-macron-meeting-mumbai-india-france-defence-ai-summit-2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ നടക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാക്രോൺ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായുള്ള ചർച്ചകൾ നടത്തും.

പ്രതിരോധം, ആരോഗ്യം, നൈപുണ്യ വികസനം, സപ്ലൈ ചെയിൻ തുടങ്ങിയ മേഖലകളിൽ പത്തോളം നിർണ്ണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. കൂടാതെ, 2026 വരെ നീണ്ടുനിൽക്കുന്ന ‘ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം’ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ വെച്ച് ഇരുനേതാക്കളും ചേർന്ന് ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും.

ALSO READ : എപ്സ്റ്റീനിൽ നാണംകെട്ട് മോദി സര്‍ക്കാര്‍; കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേര് ഫയലിൽ പ്രത്യക്ഷപ്പെട്ടത് നൂറിലധികം തവണ

പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരുവിൽ നടക്കുന്ന ആറാമത് വാർഷിക പ്രതിരോധ ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാർ അടുത്ത 10 വർഷത്തേക്ക് കൂടി പുതുക്കും.

സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും. സുരക്ഷിതവും വിശ്വസനീയവുമായ AI സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഈ ഉച്ചകോടിയിൽ പ്രധാന ചർച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News