
രാജ്യത്തെ നടുക്കിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന മണിപ്പൂരിൽ മോദി ഇന്ന് സന്ദർശിക്കും. മണിപ്പൂർ സംഘർഷത്തിന് നടന്ന് 2 വർഷവും നാലു മാസങ്ങൾക്കും ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ ബി ജെ പി മുഖ്യമന്ത്രി രാജിവെച്ചു ഒഴിയേണ്ടി വന്നിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. ഒടുവിൽ പാർലമെന്റിൽ അടക്കം വിഷയം പ്രതിപക്ഷം ഉയർത്തിയപ്പോഴും കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ചുരചന്ദ്പൂർ, ഇംഫാൽ എന്നിവിടങ്ങളിലാണ് മോദി സന്ദർശനം നടത്തുന്നത്. സന്ദർശനത്തിനെത്തുന്ന ചുരചന്ദ്പ്പൂരിൽ കഴിഞ്ഞ ദിവസവും അക്രമികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. അതേസമയം സന്ദർശനം ബഹിഷ്കരിക്കാൻ ആണ് സംഘടനകളുടെ നീക്കം.
തന്ത്രപ്രധാന അതിർത്തി സംസ്ഥാനമായ മണിപ്പുരിനെ ബിജെപി സർക്കാർ കലാപത്തിലേക്ക് തള്ളിവിട്ടത് 2023 മേയിലാണ്. ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച പക്ഷപാതപരമായ സമീപനം സ്ഥിതിഗതി വഷളാക്കി. ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകൾക്ക് പരിക്കേറ്റു.
ALSO READ: ബിൽജിത്തിൻ്റെ ഹൃദയം 13 കാരിയിൽ മിടിച്ചു തുടങ്ങി: ശസ്ത്രക്രിയ വിജയകരം
തുടക്കത്തിൽ തന്നെ കേന്ദ്രസർക്കാർ കർക്കശ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ കലാപം നിയന്ത്രിക്കാമായിരുന്നു. പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കാൻ മോദി തയാറായില്ല. പാർലമെന്റിൽപോലും മോദി പ്രതികരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിലെ രണ്ടു സീറ്റിലും ബിജെപി തോറ്റു. കലാപം തുടങ്ങി രണ്ടുവർഷത്തിനുശേഷം ബീരേൻ സിങ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചെങ്കിലും ആഭ്യന്തര സാഹചര്യം മോശമായി തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

