മണിപ്പൂരിലെ മോദി സന്ദർശനം; ബാക്കിയാകുന്നത് വിമർശനങ്ങളും അതൃപ്തിയും

Narendra Modi Manipur Conflict

മണിപ്പൂരിലെ പ്രധാനമന്ത്രിയുടെ സന്ദർശനം സമാധാനം സ്ഥാപിക്കാൻ അപര്യാപ്തം. കുക്കി ഭൂരിപക്ഷ മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ബിജെപി എംഎൽഎമാർ. ക്യാംപുകളിൽ കഴിയുന്നവർ മടങ്ങാതെ ചർച്ചയ്ക്കു പ്രസക്തിയില്ലെന്ന് മെയ്‌തെയ് സംഘടന. സന്ദർശനം നടത്തിയിട്ടും മോദി സമാധാന ചർച്ചകൾ നടത്തിയില്ലെന്ന ആരോപണവും ശക്തമാവുന്നു.

രണ്ട് വർഷത്തിന് ശേഷം കലാപ മണ്ണിൽ എത്തിയ മോദിയുടെ ആഹ്വാനത്തോട് വിയോജിപ്പിലാണ് കുക്കി മെയ്‌തെയ് സംഘടനകൾ.സംയുക്ത ചർച്ചക്ക് തയ്യാറാവാതെ മോദി മടങ്ങിയതോടെ വിയോജിപ്പ് രൂക്ഷമായി. കുക്കി ഭൂരിപക്ഷ മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് 7 ബിജെപി എംഎൽഎമാർ ആവശ്യപ്പെട്ടു.

Also Read: മോദിയുടെ മണിപ്പുർ സന്ദർശനം; പ്രതീക്ഷയോ ആശ്വാസമോ നൽകുന്നതല്ലെന്ന് ജനങ്ങൾ

പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഒരുമിച്ചു നിൽക്കാനുള്ള സാഹചര്യം മോദി ഉണ്ടാക്കിയില്ലെന്നും എംഎൽഎമാർ ആരോപിച്ചു. ക്യാംപുകളിൽ കഴിയുന്നവർ മടങ്ങാതെ ചർച്ചയ്ക്കു പ്രസക്തിയില്ലെന്ന മെയ്തെയ് വിഭാഗം നിലപാട് ഉറപ്പിച്ചതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലായി.

അതേ സമയം സമാധാനം പുനസ്ഥാപിക്കുന്നതിലെ ഭരണകൂടത്തിന്റെ വീഴ്ചയിൽ മോദി ക്ഷമാപണം നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. രണ്ടു വർഷത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം പരാജയമാണെന്നാണ് മണിപ്പൂരിലെ ബിജെപി എംഎൽഎമാരുടെയും
വിമർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News