
ജനതാദൾ (സെക്കുലർ) നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ഹോളേനരസിപുര റൂറൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധി. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ നാളെ
കേസിൽ മെയ് 2 നായിരുന്നു വിചാരണ ആരംഭിച്ചത്. 26 സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അശോക് നായക് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
Also Read: ഏക എംഎൽഎ എൻഡിഎ മുന്നണിയിലേക്ക് മറുകണ്ടം ചാടി; മേഘാലയയിൽ വട്ടപ്പൂജ്യം തൊട്ട് കോൺഗ്രസ്
പ്രജ്വലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളും ഒരു ലൈംഗിക പീഡന കേസുമാണ് നിലവിലുള്ളത്. ഇതിൽ വിചാരണ പൂർത്തിയായ ആദ്യ കേസാണിത്. ഹാസനിലെ ഗാനിക്കടയിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിലെ സഹായി 48 വയസ്സുള്ള സ്ത്രീയാണ് ഈ കേസിലെ അതിജീവിത. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ പീഡനത്തിന്റെ വീഡിയോകൾ പുറത്തുവിടുമെന്നും പ്രജ്വൽ രേവണ്ണ ഭീഷണിപ്പെടുത്തിയിരുന്നു.
ബലാത്സംഗം, ലൈംഗിക പീഡനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വകാര്യ ചിത്രങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെയുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

