
എസ് ഐ ആർ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ ദേശീയ സമ്മതിദായക ദിനം ഇന്ന് ആഘോഷിക്കും. പൗരന്മാര്‍ ഇന്ത്യൻ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു എന്ന ആപ്തവാക്യത്തില്‍, എന്റെ ഇന്ത്യ എന്റെ വോട്ട് എന്നതാണ് 16 ആം ദേശീയ സമ്മതിദായക ദിന ആഘോഷത്തിൻ്റെ പ്രമേയം. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും.
ALSO READ: ശബരിമല സ്വർണമോഷണ കേസ്; ഇടക്കാല കുറ്റപത്രം ഉടൻ സമർപ്പിക്കും
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനെഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ഉൾപ്പെടെ പങ്കെടുക്കും. ചടങ്ങിൽ പുതുതായി പേര് രജിസ്റ്റർ ചെയ്ത യുവ സമ്മതിദായകർക്ക് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡുകൾ രാഷ്ട്രപതി കൈമാറും. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, തിരഞ്ഞെടുപ്പ് നിര്‍വഹണവും ലോജിസ്റ്റിക്‌സും, നൂതന വോട്ടർ ബോധവൽക്കരണം, മാതൃകാ പെരുമാറ്റച്ചട്ട നടത്തിപ്പും നിര്‍വഹണവും, പരിശീലനവും ശേഷി വർധനയും തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും മറ്റ് പ്രത്യേക അവാര്‍ഡുകളും മാധ്യമ പുരസ്‌കാരങ്ങളും രാഷ്ട്രപതി ഇന്ന് സമ്മാനിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

