
ഉത്തർ പ്രദേശിലെ ആഗ്രയിൽ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് ടോൾ ജീവനക്കാർ. ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലെ ഫതേഹാബാദ് ടോൾ പ്ലാസയിയാണ് ജീവനക്കാർ പ്രതിഷേധിച്ചത്. ദീപാവലി ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്.
ടോൾ ഗേറ്റുകൾ തുറന്നിടുകയും വാഹനങ്ങളെ ടോൾ വാങ്ങാതെ കടത്തി വിട്ടുമായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്. ടോൾ പ്ലാസയിൽ ജോലിചെയ്യുന്ന 21 ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു. 1100 രൂപ മാത്രമാണ് ബോണസായി കമ്പനി പ്രഖ്യാപിച്ചത്. ഇത് കുറവാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
Also read: നവി മുംബൈയിൽ വൻ തീപിടുത്തം; മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
അതേസമയം, മാർച്ച് മാസത്തിലാണ് നിലവിലെ കമ്പനി ടോൾ ഓപ്പറേഷൻ ഏറ്റെടുത്തത്, അതിനാൽ പൂർണ ബോണസ് നൽകാൻ കഴിയില്ല എന്നായിരുന്നു കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വിശദീകരണം.തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് ടോൾ പ്രവർത്തനം താൽക്കാലികമായി നിലച്ചു. പ്രതിഷേധം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അധികൃതരുമായി ചർച്ച ചെയ്ത ശേഷം ജീവനക്കാർക്ക് 10 ശതമാനം ശമ്പള വർധനയും ബോണസ് പരിഗണനയും വാഗ്ദാനം ചെയ്ത ശേഷമാണ് ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

