
ട്രെയിൻ വൈകിയതിനെ തുടർന്ന് പ്രധാനപ്പെട്ട പരീക്ഷ നഷ്ട്ടമായ പെൺകുട്ടിക്ക് ഏഴ് വർഷത്തിന് ശേഷം നീതി. യുപിക്കാരിയായ സമൃദ്ധിക്കാണ് വൈകിയെങ്കിലും നീതിയും നഷ്ടപരിഹാരവും ലഭിച്ചത്. പെൺകുട്ടിക്ക് 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബസ്തിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ റെയിൽവേയോട് ഉത്തരവിട്ടു. 2018 മെയ് 7-നായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
അന്ന് 17 കാരിയായിരുന്ന സമൃദ്ധി ലഖ്‌നൗ സർവ്വകലാശാലയുടെ ബി എസ് സി ബയോടെക്നോളജി പരീക്ഷ എഴുതാനായി ബസ്തിയിൽ നിന്ന് ഗോരഖ്‌പൂർ-ലഖ്‌നൗ ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ കയറി. 11 മണിക്ക് ലഖ്‌നൗവിൽ എത്തേണ്ട ട്രെയിൻ രണ്ടര മണിക്കൂർ വൈകിയാണ് എത്തിയത്.
ALSO READ; യുജിസി റെഗുലേഷൻ പ്രമോഷൻ ഓഫ് ഇക്വിറ്റി 2026: സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഉച്ചയ്ക്ക് 12:30-ഓടെ പരീക്ഷാ ഹാളിൽ എത്തേണ്ടിയിരുന്ന വിദ്യാർത്ഥിനിക്ക് ഇതോടെ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാൻ സാധിച്ചില്ല. ഇതോടെ പരീക്ഷ നഷ്ടപ്പെടുകയായിരുന്നു. ട്രെയിൻ വൈകിയതിൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് നിരീക്ഷിച്ച ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിദ്യാർത്ഥിനിക്ക് 9.1 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു. ഏഴ് വർഷം നീണ്ട നിയമപോരാട്ടം വൈകിയെങ്കിലും അവസാനം നീതിയിൽ പരിസമാപ്തി കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


