ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

heavy rain north india

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ചത്തീസ്ഗഡിലെ ബസ്തറിലുണ്ടായ പ്രളയത്തിൽ എട്ടു പേർ മരിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങൾ ഉള്ളവർ മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ജമ്മു കാശ്മീരിൽ മരണം 40 ന് മുകളിലായി. വൈഷ്ണോ ദേവി തീർത്ഥാടന യാത്രയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്.

ഒഡീഷ്യയിലെ നാല് ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു.പഞ്ചാബ് ഹരിയാന ഡൽഹി എന്നിവിടങ്ങളിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാഴ്ച കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മുന്നറിയിപ്പ്.

ALSO READ; മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 17 ആയി

അതേസമയം, ഹിമാചൽ പ്രദേശിൽ രവി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലും നാല് പേർ മരിച്ചു. കാംഗ്ര, ചമ്പ ജില്ലകളിലെ സ്കൂളുകൾ, പഞ്ചായത്ത് കെട്ടിടങ്ങൾ, പാലങ്ങൾ, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒലിച്ചുപോയി. പ്രളയത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. മരിച്ചവരെല്ലാം ചമ്പ ജില്ലയിൽ നിന്നുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News