
അതിസമ്പന്നരായ അ യിൽ തുടങ്ങുന്ന രണ്ട് പേർക്ക് ചുറ്റുമാണ് പാർട്ടി കറങ്ങുന്നതെന്ന് വിചാരിക്കുന്നവർക്ക് പാവങ്ങളുടെ അധ്വാനത്തിൻ്റെ വില അറിയില്ല എന്ന് വി ശിവദാസൻ എം രാജ്യസഭയിൽ. സംസ്ഥാനങ്ങൾക്ക് മുകളിൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മഹാത്മ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നു. ബിജെപിയുടെ കൊടിയ ക്രൂരതക്ക് എതിരായ പ്രതിഷേധം രാജ്യത്തുയർന്നു വരും.
ബിൽ സെലക്ട് കമ്മറ്റിക്ക് വിടണം പി സന്തോഷ് കുമാർ പറഞ്ഞു. ഗാന്ധിയെ കൊന്നവർ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയേയും കൊല്ലാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: താനൂരിൽ കാർ തടഞ്ഞ് രണ്ടുകോടി കവര്‍ന്ന സംഭവം; മുഖ്യ സൂത്രധാരന്‍ അറസ്റ്റിൽ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേരു വെട്ടിമാറ്റുന്നതിനും പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാന സർക്കാരുകളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ (വിബി-ജിറാം ജി) 2025 ലോക്സഭാ പാസാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയിലാണ്.
സംയുക്ത പാർലമെന്ററി സമ്മതിക്ക് ബിൽ വിടണം എന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സർക്കാർ ബില്ല് പാസാക്കിയത്. അതേസമയം ബില്‍ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു വിബി ജിറാംജി തൊഴിലുറപ്പ് ബിൽ പാസാക്കുക എന്നത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്നത് വ്യക്തമാക്കി കൊണ്ടാണ് സഭാ നടപടികൾ മുന്നോട്ടുപോയത്. ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോകൂടി ബിൽ പാസാക്കി. ബില്ലിലെ ചർച്ചയ്ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പറയുമ്പോൾ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം ബില്ല് കീറി എറിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

