
ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്. 102 കോടിയാണ് നടിക്ക് പിഴയായി ചുമത്തിയത്. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നടിയെ 14.2 കിലോ സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്ന കേസില്‍ അറസ്റ്റിലാകുന്നത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്.
ഡിആർഐ അന്വേഷണത്തിൽ, ഒരു വർഷത്തിനിടെ രന്യ റാവു 30 തവണ ദുബായ് സന്ദർശിച്ചതായും ഓരോ കിലോ സ്വർണ്ണത്തിനും ഒരു ലക്ഷം രൂപ വീതം കമ്മീഷൻ ലഭിച്ചിരുന്നതായും കണ്ടെത്തി. 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകളുമായാണ് രന്യ റാവു പിടിയിലായത്.
നടി രന്യാറാവുവാണ് സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നടി അറസ്റ്റിലായതിന് പിന്നാലെ മറ്റ് മൂന്നുപേരും അറസ്റ്റിലായി. വ്യവസായി തരുൺ കൊണ്ട രാജു, സഹിൽ സഖറിയ, ഭരത് കുമാർ ജെയ്ൻ എന്നിവരാണ് പിടിയിലായത്. നിലവില്‍ നാലുപേരും പരപ്പന ആഗ്രഹാര സെൻട്രൽ ജയിലിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

