
തമിഴ്‌നാട് ഗവർണറായ ആർ എൻ രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് ഗവേഷക വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെയായിരുന്നു സംഭവം. മൈക്രോ ഫിനാൻസിൽ പിഎച്ച്ഡി നേടിയ ജീൻ ജോസഫ് എന്ന വിദ്യാർത്ഥിനിയാണ് ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ചത്.
തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പറഞ്ഞാണ് ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിദ്യാർഥിനി വിസമ്മതിച്ചത്. സർവകലാശാലയുടെ വൈസ് ചാൻസലറുടെ കൈയിൽ നിന്നാണ് ജീൻ ജോസഫ് ബിരുദം സ്വീകരിച്ചത്.
തമിഴ്‌നാടിനും സംസ്ഥാനത്തെ ജനങ്ങൾക്കും എതിരായാണ് ഗവർണർ ആർ എൻ രവി പ്രവർത്തിക്കുന്നതെന്നും. തമിഴ് ജനതയ്‌ക്കായി ഗവർണർ ഒന്നും ചെയ്തിട്ടില്ല എന്നും ജീൻ ജോസഫ് വിഷയത്തിൽ പ്രതികരിച്ചു.
ഗവർണറെ മറികടന്ന് വൈസ് ചാൻസലറുടെ അടുക്കലേക്കാണ് ജീൻ ജോസഫ് ചെന്നത്. ഗവർണർ അത് തെറ്റാണെന്ന് പറയാണ് ശ്രമിച്ചെങ്കിലും അത് ഗൗനിക്കാതെ ജീൻ നടന്നു പോകുകയായിരുന്നു.
PhD student refuses to receive her doctorate from the TN Governor #RNRavi at the convocation.
— Mugilan Chandrakumar (@Mugilan__C) August 13, 2025
Manonmaniam Sundaranar Uni PhD student Jean Joseph has refused to receive her Doctorate from the Governor stating that he is acting against the #Tamil language and Tamil people. pic.twitter.com/FNzSRBeB60

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

