അനില്‍ അംബാനിക്ക് വീണ്ടും കുരുക്ക്? 41000 കോടിയുടെ തട്ടിപ്പ് വിവരങ്ങൾ പുറത്തുവിട്ട് കോബ്ര പോസ്റ്റ്

anil ambani

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് 41,921 കോടി രൂപ വെട്ടിച്ചെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നിന്നായി വ്യാജ കമ്പനികളിലൂടെയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയത്. ഇന്‍വെസ്റ്റിഗേഷന്‍ വാര്‍ത്ത പോര്‍ട്ടലായ കോബ്ര പോസ്റ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടികളുടെ ലോൺ തട്ടിപ്പിൽ ബാങ്കുകളിൽ നിന്നും നടപടി നേരിടുന്നതിനിടെയാണ് പുതിയ കുരുക്ക്. അദാനി ഗ്രൂപ്പിന്‍റെ കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് അനില്‍ അംബാനിയുടെ കോടികളുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരുന്നത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് പണം വക മാറ്റിയും വിദേശത്തുനിന്ന് അനധികൃതമായി പണമുഴുക്കിയും 41921 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍.

ALSO READ;കൈയില്‍ ഡ്രിപ്പുമായി മാര്‍ക്കറ്റിലൂടെ രോഗി; മധ്യപ്രദേശിലെ ഗ്രാമീണ ആരോഗ്യമേഖലയുടെ ദുരിതം വെളിച്ചത്ത്; വൈറലായി വിഡിയോ

2006 മുതലുള്ള ക്രമക്കേടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലൂടെ വായ്പകള്‍ ഐപിഒ ഇടപാടുകള്‍ ബോണ്ടുകള്‍ തുടങ്ങിയ രൂപത്തില്‍ 28874 കോടി രൂപ വക മാറ്റി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ക്യാപ്പിറ്റല്‍ റിലയന്‍സ് ഹോം ഫൈനാന്‍സ് റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫൈനാന്‍സ് കോര്‍പ്പറേറ്റ് അഡൈ്വസറി സര്‍വീസ് എന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള പണമാണ് അന്യായ മാര്‍ഗത്തിലൂടെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട മറ്റു കമ്പനികളിലേക്ക് മാറ്റിയത്. ഇതിനുപുറമെ വിദേശരാജ്യങ്ങളില്‍ നിന്ന് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ 13047 കോടി രൂപയും നേടി.

ALSO READ; ‘വോട്ടർമാരെ തെരഞ്ഞെടുക്കുന്ന സർക്കാരായി ബിജെപി മാറി’; രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

സിംഗപ്പൂര്‍ മൗറീഷ്യസ് യുഎസ് യുകെ തുടങ്ങിയ രാജ്യങ്ങളിലെ വ്യാജ കമ്പനികളിലൂടെയാണ് പണം എത്തിച്ചത്. ആഡം ബര ആവശ്യങ്ങള്‍ക്കായി കമ്പനികളുടെ പണം ദുരുപയോഗം ചെയ്തുവെന്നും കോബ്ര പോസ്റ്റ് എഡിറ്റര്‍ വ്യക്തമാക്കി. വിപണിയില്‍ ലിസ്റ്റ് ചെയ്ത റിലയന്‍സ് കമ്പനികളുടെ പണം ഉപയോഗിച്ച് ആയിരുന്നു ഇടപാടുകള്‍. അതേസമയം പഴയ ആരോപണങ്ങളാണ് പുതിയ രൂപത്തില്‍ കൊണ്ടുവരുന്നത് റിലയന്‍സ് പ്രതികരിച്ചു സിബിഐയും സെബിയും അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസാണിത് എന്നാണ് റിലയന്‍സിന്റെവിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News