കൃത്രിമ കാലുകൾ മേശപ്പുറത്തുവെച്ച് രാജ്യസഭയിൽ സദാനന്ദന്റെ രാഷ്ട്രീയ നാടകം; പ്രതിഷേധം ഉയർത്തി ഡോ ജോൺ ബ്രിട്ടാസ് എംപി

john-brittas-mp- postal employees holiday

സി പി ഐ എമ്മിനെതിരെ കൃത്രിമ കാലുകൾ മേശപ്പുറത്തുവെച്ച് രാജ്യസഭയിൽ ബി ജെ പി എം പി സദാനന്ദന്റെ രാഷ്ട്രീയ നാടകം. നന്ദി പ്രമേയ ചർച്ചക്ക് തുടക്കം കുറിച്ചു സംസാരിക്കുന്നതിന് മുന്നെയാണ് കൃത്രിമ കാലുകൾ മേശപ്പുറത്ത് വെച്ചത്. സിപിഐഎം അക്രമിച്ചാണ് കാലുകൾ നഷ്ടമായതെന്ന് സദാനന്ദൻ രാജ്യസഭയിൽ പറഞ്ഞു.

Also read: നാല് കാലിൽ നടന്നും നായയെ പോലെ കുരച്ചും പേവിഷ ബാധയേറ്റ യുവാവ്: കീ‍ഴ്പ്പെടുത്താൻ എത്തിയത് വനംവകുപ്പും പൊലീസും; വ്യാപകമായി പ്രചരിച്ച് ഗുജറാത്തിൽ നിന്നുള്ള വീഡിയോ

അതേസമയം, സദാനന്ദനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി ഡോ ജോൺ ബ്രിട്ടാസ് എംപി. ഇന്ന് ആ കാലുകൾ മേശപ്പുറത്ത് വെച്ച് പ്രദർശന വസ്തു ആക്കി. കേരളത്തിൽ 200 സിപിഐഎം പ്രവർത്തകർ ക്രൂരമായി കൊലചെയ്യപ്പെട്ടു. സദാനന്ദനും കേസിൽ പ്രതി ആയിരുന്നുവെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

english summary : BJP MP Sadanandan’s political drama in the Rajya Sabha by placing his artificial legs on the table against the CPI(M). The artificial legs were placed on the table before he spoke to initiate the discussion on the motion of thanks.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News