
ക്രൈസ്തവർക്ക് എതിരെ അതിക്രമം തുടർന്ന് സംഘപരിവാർ. മതപരിവർത്തനം ആരോപിച്ചു നാഗ്പൂരിൽ മലയാളി വൈദികനെ അറസ്റ്റ് ചെയ്തപ്പോൾ ജമ്മുവിൽ മലയാളി വൈദികനെ ആർഎസ്എസുകാർ ആക്രമിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ വി ശിവദാസനും, എ എ റഹീം എംപിയും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മതപരിവർത്തനം ഉൾപ്പെടെ ആരോപിച്ചു വൈദികർക്കെതിരെ അതിക്രമം ദിവസങ്ങളിൽ വീണ്ടും വർധിച്ചിട്ടുണ്ട്.
ക്രിസ്തുമസ് തലേന്നാണ് ജമ്മുവിലെ ആർ എസ് പുരിയിൽ മലയാളി വൈദികന് നേരെ ആക്രമണം ഉണ്ടായത്. പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെയാണ് ആർഎസ്എസ് ആക്രമണം നിർബന്ധിത മത പരിവർത്തനം ആരോപിച്ചായിരുന്നു. 13 വർഷമായി ജമ്മുവിൽ സ്ഥിരതാമസമാക്കിയ ആളാണ് പാസ്റ്റർ ബേബി ജേക്കബ്.
ALSO READ; നാഗ്പൂരിലെ വൈദികരുടെ അറസ്റ്റ്; കനത്ത പ്രതിഷേധമുയർത്തി സി എസ് ഐ സഭ
ബജ്റംഗ്ദൾ നൽകിയ പരാതിയിലാണ് നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യയെയും ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് വൈദികനായ സുധീറിനെയും, ഭാര്യയെയും ഉൾപ്പെടെ നിർബന്ധിത മതപരിവർത്തന പരാതിയിൽ അറസ്റ്റ് ചെയ്തത്. പിന്നീട് സുധീർ ഉൾപ്പെടെ 12 പേർക്കും കോടതി ജാമ്യം നൽകി. വറൂട് സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വൈദികർക്കെതിരെ വ്യാപക സംഘപരിവാർ അക്രമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

