‘ഹോട്ടലിനെ ജയിലാക്കി മാറ്റി’: ഷിൻഡെക്കെതിരെ വീണ്ടും റാവത്; മുംബൈ മേയർ സ്ഥാനത്തിൽ പുകഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം

sanjay raut - maharashtra election

ഏക്‌നാഥ് ഷിൻഡെ ഹോട്ടലിനെ ജയിലാക്കി മാറ്റിയെന്ന ഗുരുതര ആരോപണവുമായി സഞ്ജയ് റാവത് രംഗത്ത്. ബിജെപി – സേന സഖ്യത്തിനുള്ളിൽ തന്നെ അസ്വസ്ഥതകളുണ്ടെന്നും ശിവസേന യു ബി ടി എംപി ആരോപിച്ചു. അതേസമയം പുതിയതായി വന്ന കോർപ്പറേറ്റർമാർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിന് വേണ്ടിയാണ് ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്നതെന്നാണ് ഏക്നാഥ് ഷിൻഡെ പറയുന്നത്.

മുംബൈ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നീക്കങ്ങൾ പുതിയ തലത്തിലേക്കെന്നാണ് തർക്കങ്ങളും ആരോപണങ്ങളും സൂചിപ്പിക്കുന്നത്. ഷിൻഡെ നയിക്കുന്ന ശിവസേനയിലെ കോർപ്പറേറ്റർമാർ പോലും ബിജെപി മേയറെ എതിർക്കുന്നുണ്ടെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത് ആരോപിച്ചു.

ALSO READ; ഉന്നാവ് ബലാത്സംഗ കേസ്: കുല്‍ദീപ് സിംഗ് സെന്‍ഗാറിന് തിരിച്ചടി, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി

ബിജെപി – ശിവസേന സഖ്യത്തിലെ ചില കോർപ്പറേറ്റർമാരെ താജ് ഹോട്ടലിൽ ‘തടവിലാക്കി’ പാർട്ടി നിയന്ത്രണത്തിൽ നിർത്തുകയാണെന്നും, ഭീഷണിയും സമ്മർദ്ദവും നിലനിൽക്കുന്നുണ്ടെന്നും റാവത് കുറ്റപ്പെടുത്തി. ബിജെപിക്ക് സ്വന്തം മേയറെ നിയമിക്കാൻ മതിയായ സീറ്റുകളില്ലാത്ത സാഹചര്യത്തിൽ അധികാരം പങ്കിടലിന്റെ ഭാഗമായി ആദ്യ രണ്ടര വർഷത്തെ മേയർ പദവിയാണ് ഷിൻഡെ സേന ആവശ്യപ്പെടുന്നത്. മേയർ തെരഞ്ഞെടുപ്പ് അടുത്തതോടെ മുംബൈ കോർപ്പറേഷൻ രാഷ്ട്രീയത്തിൽ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News