ജാർഖണ്ഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Representative Image

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരു ഉദ്യോഗസ്ഥന് പരിക്ക്. പലാമു ജില്ലയിൽ നിരോധിത ടി എസ്‌ പി സി അംഗങ്ങളുമായുള്ള വെടിവെപ്പിലാണ് സംഭവം. പരിക്കേറ്റയാളെ മേദിനിറൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.

മനാറ്റു പൊലീസ് സ്റ്റേഷൻ പരിധിയിലെ കേദൽ ഗ്രാമത്തിൽ പുലർച്ചെ 12.30 ഓടെയാണ് സുരക്ഷാ സേനയും നിരോധിത തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റി (ടി എസ് പി സി) അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ശാന്തൻ മേത്ത, സുനിൽ റാം എന്നിവരാണ് കൊല്ലപ്പെട്ടത്.

ALSO READ: ഭർത്താവുമായി വഴക്കിട്ടു; രണ്ട് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി യുവതി

കേദൽ ഗ്രാമത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പലാമു എസ്‌ പി റീഷ്മ രമേശൻ പറഞ്ഞു. രണ്ട് പൊലീസുകാരുടെ മരണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റ പൊലീസുകാരന് വൈദ്യസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ സൈനികന് വേഗത്തിൽ സുഖം പ്രാപിക്കാൻ താൻ പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News