
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വന്‍ തിരിച്ചടി. എസ് ഐ ആറിന് ശേഷമുളള കരട് റിപ്പോര്‍ട്ടില്‍ ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ കാരണം സഹിതം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് നൽകി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡ് ഹാജരാക്കി പരാതികള്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം പുറത്തായ 65 ലക്ഷം പേരുടെ പേരുവിവരങ്ങളും ഒഴിവാക്കിയ കാരണവും വ്യക്തമാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ ഇടക്കാല ഉത്തരവ്. ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ് ജില്ല തിരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. പഞ്ചായത്ത് തലങ്ങളില്‍ ബൂത്ത് തല ഓഫീസര്‍മാര്‍ ബൂത്ത് തിരിച്ച് പട്ടിക പ്രസിദ്ധീകരിക്കണം. ബിഹാറിലെ പത്രദൃശ്യമാധ്യമങ്ങളിലൂടെയും ദൂരദര്‍ശനിലൂടെയും വിവരങ്ങള്‍ കൈമാറണം.
വോട്ടര്‍ ഐ ഡി കാര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ കഴിയുന്ന രീതിയിലായിരിക്കണം പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. മൂന്ന് ദിവസത്തിനകം പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മരിച്ചവരോ കുടിയേറ്റക്കാരോ ഇരട്ട രജിസ്ട്രേഷനോ ഉള്‍പ്പെടെ ഒഴിവാക്കപ്പെട്ടതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡ് ഹാജരാക്കി പരാതികള്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
ആധാര്‍ കാര്‍ഡ് അംഗീകൃത രേഖയായി പരിഗണിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് വാക്കാല്‍ നിര്‍ദേശം നല്‍കി. 7.89 കോടി വോട്ടര്‍മാരില്‍ എസ് ഐ ആറിന് ശേഷം 7.24 കോടിയായി കുറഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഒഴിവാക്കപ്പെട്ട 65 ലക്ഷത്തില്‍ 22 പേര്‍ മരിച്ചുവെന്നായിരുന്നു കണക്ക്. എന്നാല്‍ മരിച്ചവരുടെ കാര്യത്തിലുള്ള തര്‍ക്കം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഇത് എങ്ങനെയാണ് ചോദിച്ചു.
രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റുമാരുടെ സഹായം തേടിയെന്നായിരുന്നു കമ്മീഷന്റെ മറുപടി. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും സുതാര്യത വോട്ടര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹര്‍ജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

