ഹരിയാനയില്‍ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് നാല് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

Accident in Haryana

ഹരിയാനയില്‍ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് നാല് മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചാബിലെ ബത്തിണ്ഡയിൽ നിന്ന് കുരുക്ഷേത്രയിലെ പേഹോവയിലെ ഒരു ഗുരുദ്വാരയിലേക്ക് പോകുന്ന പിക്കപ്പും അദംപൂരിൽ നിന്ന് ചണ്ഡീഗഢിലേക്ക് പോകുകയായിരുന്ന ഹരിയാന റോഡ്‌വേയ്‌സ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ക്യോദക് ഗ്രാമത്തിന് സമീപം പെട്രോൾ പമ്പിന് സമീപം എത്തിയപ്പോഴാണ് റോഡ്‌വേയ്‌സ് ബസുമായി പിക്കപ്പ് വാൻ കൂട്ടിയിടിച്ചത്.

ALSO READ: സഹോദരിയെ ശല്യപ്പെടുത്തി; 21കാരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരനും സുഹൃത്തുക്കളും

പിക്കപ്പ് വാനില്‍ സഞ്ചരിച്ച നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ആദ്യം കൈതൽ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി ചണ്ഡീഗഢിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ ഉടൻ തന്നെ പൊലീസില്‍ വിവരമറിയിച്ചു.

ALSO READ: ആന്ധ്രയിൽ 17 കാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം ക്ഷേത്രത്തിൽ ഉപേക്ഷിച്ചു; പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്

വാഹനം പൂര്‍ണമായും തകര്‍ന്നതിനാല്‍ വളരെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇടിച്ചയുടൻ തന്നെ പിക്കപ്പ് തലകീ‍ഴായി മറിയുകയും മൃതദേഹങ്ങൾ പുറത്തെടുക്കാൻ ക്രെയിനിന്റെയും ഗ്യാസ് കട്ടറിന്റെയും ആവശ്യം വന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News