‘ബിജെപി സർക്കാർ വെള്ളം നൽകുന്നില്ല’: ദില്ലിയിൽ 3 മാളുകൾ അടച്ചുപൂട്ടലിലേക്ക്

Delhi water crisis

രാജ്യതലസ്ഥാനത്ത് ജലക്ഷാമം അതിരൂക്ഷമായത് മൂലം മൂന്ന് മാളുകൾ അടച്ചിടാനൊരുങ്ങി അധികൃതർ. സൗത്ത് ദില്ലിയിലെ ഡിഎൽഎഫ്‌ പ്രൊമെനെയ്ഡ്, ഡിഎൽഎഫ്‌ എംപോറിയോ, ആംബിയൻസ്‌ മാൾ എന്നിവയാണ്‌ താത്കാലികമായി അടച്ചിടുന്നത്. ദില്ലിയിലെ പ്രധാനപ്പെട്ട ഷോപ്പിങ് കേന്ദ്രങ്ങളിൽ ഇത്തരമൊരു ജലപ്രതിസന്ധിയുണ്ടാകുന്നത് ഇത് ആദ്യമായാണ്.

ബിജെപി സർക്കാരിന് കീഴിലുള്ള ദില്ലി ജൽ ബോർഡ്‌ ദിവസങ്ങളായി വെള്ളം നൽകുന്നില്ലെന്ന്‌ മൂന്ന് മാളുകളുടേയും അധികൃതർ വ്യക്തമാക്കി. 3 ദിവസത്തിനുള്ളിൽ വെള്ളം കിട്ടിയില്ലെങ്കിൽ മാളുകൾ ഉറപ്പായും അടച്ചിടേണ്ടി വരുമെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘ബിജെപി ആജ്ഞകൾ അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നു’; അമിത് ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമർശനവുമായി എംഎ ബേബി

ടാങ്കുകൾ കാലിയാവാറായതോടെ മാളുകളിലെ 70 ശതതമാനത്തോളം ശുചിമുറികളും പ്രവർത്തിക്കാത്ത അവസ്ഥയാണ്. ഹോട്ടലുകളിലെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ്. പാത്രം കഴുകാനോ, മാളുകളിൽ എത്തുന്നവർക്ക് കുടിക്കാനോ പോലും വെള്ളമില്ലായതോടെ പലയിടങ്ങളിലേയും സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഷോപ്പിങ് മാളുകളിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന സമയമാണ് ദീപാവലി സീസണുകൾ. അങ്ങനെയൊരു സമയത്ത് ഇത്ര രൂക്ഷമായ ജലപ്രതിസിധി നേരിടുന്നത് മാളുകൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News