
കർണാടക സർക്കാരിന്റെ ‘ബുൾഡോസർ രാജിന്’ ഇരയാക്കപ്പെട്ട് പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായങ്ങൾ എസ് എഫ് ഐ നൽകുമെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദര്‍ശ് എം സജി. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എസ് എഫ് ഐ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഇതിനോടകം തന്നെ പ്രദേശം സന്ദർശിക്കുകയും വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ, എസ് എഫ് ഐ കേരള സംസ്ഥാന കമ്മിറ്റിയും വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്.
ഏറ്റവും വേഗത്തിൽ തന്നെ പഠനസാമഗ്രികൾ അർഹരായ കുട്ടികളുടെ കൈകളിൽ എസ് എഫ് ഐ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നൂറോളം വീടുകളാണ് ജെ സി ബി ഉപയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍ തകർത്തത്. പിന്നാലെ തെരുവിൽ കഴിയുകയാണ് പലരും. വിഷയം വിവാദമായതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടു. പിന്നാലെ എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

