ചരിത്രവും ശാസ്ത്രവും വളച്ചൊടിക്കപ്പെടുമ്പോൾ ; NEP 2020-ന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എസ്എഫ്ഐ കോൺക്ലേവ്

sfi conclave poster

നാഷണൽ എഡ്യൂക്കേഷൻ പോളിസി അഥവാ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതോടെ ചരിത്രങ്ങൾ പലതും വളച്ചൊടിക്കപ്പെടുന്നത് രാജ്യത്തിനകത്ത് തന്നെ ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. കടുത്ത വിമർശനങ്ങൾ നേരിടുന്ന NEP 2020 നടപ്പാക്കിയിട്ട് അഞ്ച് വർഷം പൂർത്തിയാകുകയാണ്. ഈ അഞ്ച് വർഷത്തിനിടയിൽ ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ സംവിധാനം ഗുരുതരമായി തകർന്നിരിക്കുകയാണ്. വിദ്യാഭ്യാസത്തെ വ്യാപാരവൽക്കരിക്കാനും സാമുദായികവൽക്കരിക്കാനും ഒപ്പം കേന്ദ്രവൽക്കരിക്കാനും ലക്ഷ്യമിടുന്ന ആർഎസ്എസ് ബിജെപി സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവ ഫാസിസ്റ്റ് സ്വഭാവങ്ങളുള്ള വിദ്യാഭ്യാസ നയമായാണ് NEP 2020-യിലൂടെ നടപ്പിലാകുന്നത്.

NEP-യുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ജനസമൂഹത്തിന് മുന്നിൽ അത് തുറന്നു കാണിക്കുകയും ചെയ്യുന്നതിനായി എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത നഗരങ്ങളിലായി അഞ്ച് പ്രധാന കോൺക്ലേവുകൾ സംഘടിപ്പിക്കുകയാണ്. രാജ്യത്തെ തന്നെ പ്രശസ്ത വിദ്യാഭ്യാസവിദഗ്ധർ സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരും വിവിധ മേഖലകളിൽ നിന്നുള്ള സംഘടനകളുടെയും സജീവ പങ്കാളിത്തത്തോടെയാണ് ഈ സെമിനാറുകൾ നടക്കുന്നത്. ആദ്യ രണ്ട് സെമിനാറുകൾ ഇതിനോടകം തന്നെ പൂർത്തിയായി. 2026 ജനുവരി 7-ന് കൊൽക്കത്തയിൽ ദ ലാ​​ഗ്വേജ് ഫോർമുല എന്ന വിഷയത്തിലും ജനുവരി 3-നും 4-നും എഡ് ടെക്, എക്സ്ക്ലൂഷൻ ആൻഡ് എൻഇപി എന്ന വിഷയത്തിൽ ഹൈദരാബാദിലും സെമിനാറുകൾ നടന്നു. മൂന്നാമത്തെ സെമിനാർ ജനുവരി 17-ന് ഡൽഹിയിൽ നടക്കും.

Also read : കൈപിടിക്കാൻ ആരുമില്ലാതെ ; യുപിയിൽ എച്ച്ഐവി ബാധിച്ച് മരിച്ച അമ്മയുടെ മൃത​ദേഹം പോസ്റ്റുമാർട്ടത്തിന് എത്തിച്ചത് 10 വയസ്സുകാരൻ മകൻ ഒറ്റയ്ക്ക്

ഇതിനൊപ്പം ഏറ്റവും കൂടുതൽ സ്കൂൾ അടച്ചുപൂട്ടലുകൾ നടന്ന മധ്യപ്രദേശിലെ ഗ്വാളിയറിൽ 2025 ഡിസംബർ 28-ന് സ്കൂൾ ബചാവോ പ്രസ്ഥാനം എന്ന വിഷയത്തിൽ അഖിലേന്ത്യാ കൺവെൻഷനും സംഘടിപ്പിച്ചിരുന്നു. NEP-യ്ക്ക് എതിരായ പ്രചാരണത്തിന്റെ ഭാഗമായി ഡിസ്ട്രക്ഷൻ ഓഫ് റീസൺ- ഡിസ്ട്രോഷൻ ഓഫ് ഹിസ്റ്ററി ആൻഡ് സയൻസ് എന്ന വിഷയത്തിൽ അഖിലേന്ത്യാ സെമിനാർ ജനുവരി 17-ന് രാവിലെ 11.30-ന് ന്യൂഡൽഹിയിലെ എച്ച് കെ എസ് സുര്‍ജീത് ഭവനിൽ നടക്കും.

ഈ സെമിനാറിലെ പ്രഭാഷകരായി ഡോ. റാം പുനിയാനി (ഐഐടി ബോംബെ മുൻ പ്രൊഫസർ), ഗൗഹർ റാസ (CSIR–NISCAIR മുൻ ചീഫ് സയന്റിസ്റ്റ്), രുചിക ശർമ്മ (ചരിത്രകാരിയും ഡിജിറ്റൽ ക്രിയേറ്ററും), ഡോ. ആർ ഗോപിനാഥ് (ഐസിഎച്ച്ആർ മുൻ മെംബർ സെക്രട്ടറി, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ) എന്നിവർ പങ്കെടുക്കും. കൂടാതെ ശ്രീജൻ ഭട്ടാചാര്യ (ജനറൽ സെക്രട്ടറി SFI), ആദർശ് എം സജി (പ്രസിഡന്റ് SFI), സുഭാഷ് ജഖർ (വൈസ് പ്രസിഡന്റ് SFI),എസ് ശിൽപ (വൈസ് പ്രസിഡന്റ് SFI), ഐഷെ ഘോഷ് (ജോയിന്റ് സെക്രട്ടറി SFI), അനിൽ താക്കൂർ (ജോയിന്റ് സെക്രട്ടറി SFI) എന്നിവരും സെമിനാറിൽ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 700 പ്രതിനിധികൾ ഈ സെമിനാറിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News