സുനേത്ര പവാറിന്‍റെ സത്യപ്രതിജ്ഞ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ശരദ് പവാർ; എൻസിപി ലയനസാധ്യത മങ്ങിയെന്ന് സൂചന നൽകി റിപ്പോർട്ടുകൾ

sharad pawar

വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ പ്രതികരണവുമായി എൻ സി പി സ്ഥാപക നേതാവ് ശരദ് പവാർ. സത്യപ്രതിജ്ഞയെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് പവാർ വ്യക്തമാക്കി. ഇതോടെ എൻ സി പി ലയന സാദ്ധ്യതകൾ മങ്ങിയതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് തനിക്ക് യാതൊരു ഔദ്യോഗിക വിവരവും ലഭിച്ചിരുന്നില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ശരദ് പവാർ ബാരാമതിയിൽ പറഞ്ഞു.

ഈ തീരുമാനം എൻസിപിയിലെ പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ തുടങ്ങിയ നേതാക്കൾ എടുത്തതാകാമെന്നും ശരദ് പവാർ സൂചിപ്പിച്ചു. അതേസമയം, വേർപിരിഞ്ഞു നിൽക്കുന്ന എൻസിപി വിഭാഗങ്ങളെ ഒന്നിപ്പിക്കണമെന്നത് അജിത് പവാറിന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും പവാർ വെളിപ്പെടുത്തി.

ALSO READ; ബജറ്റിന് തൊട്ടുമുമ്പ് പ്രഹരം; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി, ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല

ഫെബ്രുവരി 12-ന് ലയനം നടത്താനായിരുന്നു തീരുമാനമെങ്കിലും അതിന് മുൻപായി അജിത് പവാർ വിട പറഞ്ഞതും പവാർ ഓർമ്മിപ്പിച്ചു. ജനുവരി 28-ന് ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ പദവി സുനേത്ര പവാറിന് നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. എൻസിപി രാഷ്ട്രീയത്തിൽ ലയന ചർച്ചകൾ വീണ്ടും സജീവമാകുമോ എന്നതാണ് ഇനി ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News