‘പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിൽ ഉത്തരവാദിത്തം മറന്ന് പെരുമാറുന്നു’; വീണ്ടും പ്രതിപക്ഷ വിമർശനവുമായി ശശി തരൂർ

shashi tharoor

കോൺഗ്രസിന് തരൂർ തലവേദന. വീണ്ടും പ്രതിപക്ഷ വിമർശനവുമായി ശശി തരൂർ രംഗത്തെത്തി. പ്രതിപക്ഷം പാർലമെന്റിൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് തരൂർ വിമർശിച്ചു. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഉത്തരവാദിത്തം മറന്നു പെരുമാറുകയാണ്. പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നതിലാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെ‍ഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമർശനം.

ചോദ്യോത്തര വേളകൾ പ്രതിപക്ഷം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും തരൂർ പറയുന്നു. യുപിഎ കാലത്ത് ബിജെപി പെരുമാറിയത് പോലെയാണ് ഇപ്പോൾ ഇന്ത്യ സഖ്യം പെരുമാറുന്നതെന്നും, പ്രതിപക്ഷത്തിന് തന്നെയാണ് നഷ്ടമെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

ALSO READ; വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി; അന്വേഷണത്തിനൊരുങ്ങി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

പ്രധാനമന്ത്രി സഭയിൽ എത്താത്തത് അടക്കമുള്ള വിഷയങ്ങളും തരൂർ വിമർശനമായി ഉന്നയിക്കുന്നുണ്ട്. കൂടിയാലോചനകളും ചർച്ചകളും ഇല്ലാതെ ധൃതിപിടിച്ച് ബില്ലുകൾ പാസാക്കുന്നെന്നും പാർലമെന്‍റിന്‍റെ അന്തസ്സ് പുനഃസ്ഥാപിക്കേണ്ട സമയമായെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News