ഹ്രസ്വകാല പാർലമെൻ്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും: സർവകക്ഷിയോഗം ചേർന്നു

PARLIAMENT

ഏറ്റവും ചുരുങ്ങിയ പാർലമെൻ്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ചേർന്നു. സഭ തടസ്സപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരായിരിക്കുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

മോദി സർക്കാർ അധികാരത്തിലേറിയതിനുശേഷമുള്ള ഹ്രസ്വകാല പാർലമെന്റ് സമ്മേളനത്തിലാണ് നാളെ തുടക്കമാകുന്നത്. ഡിസംബർ 19 വരെയാണ് ശീതകാല സമ്മേളനം. ആണവ വൈദ്യുതി നിലയത്തിലെ സ്വകാര്യവൽക്കരണമടക്കം 12 ബില്ലുകൾ കേന്ദ്രസർക്കാർ സഭയിൽ അവതരിപ്പിക്കും. എസ് ഐ ആർ, ആഭ്യന്തര സുരക്ഷ, ലേബർ കോഡ് എന്നിവ അടക്കം നിരവധി വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ALSO READ: അതിജീവിതയെ അപമാനിച്ചു: രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനായിരിക്കുമെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. ചുരുങ്ങിയ ദിവസത്തെ സമ്മേളനം സർക്കാറിന് പാർലമെന്റിലുള്ള വിശ്വാസത്തെ എടുത്തു കാണിക്കുന്നുവെന്നും പാർലമെന്റ് സമ്മേളനത്തിന്റെ ഗുണമേന്മ ചോർന്നു പോകുന്നതായും അദ്ദേഹം ആരോപിച്ചു. അതേസമയം, പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സഭ ഇത്തവണയും പ്രക്ഷുബ്ധമാകും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News