
കർണാടകയിൽ മുഖ്യമന്ത്രിക്കസേരക്ക് വേണ്ടിയുള്ള സിദ്ധരാമയ്യ ശിവകുമാർ തർക്കം സമവായത്തിലേക്ക്. ഹൈക്കമാൻഡ് നിർദേശ പ്രകാരം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഇല്ലെന്നും ഒരുമിച്ചു പ്രവർത്തിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യയും ശിവകുമാറും പ്രതികരിച്ചു.
ഒരുമാസത്തോളം നീണ്ടുനിന്ന ചർച്ചകളിൽ സമവായം കാണാത്തതോടെയായിരുന്നു ഹൈക്കമാൻഡ് ഇരുവരും നേരിട്ട് ചർച്ച നടത്താൻ നിർദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഡി കെ ശിവകുമാർ സിദ്ധരാമയ്യയുടെ വസതിയിലേക്ക് പ്രഭാത ഭക്ഷണത്തിന് എത്തി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സംയുക്തമായി ഇരുവരും വാർത്താ സമ്മേളനവും നടത്തി. തനിക്ക് ശിവകുമാറിനോട് ഒരു അഭിപ്രായവ്യത്യാസവും ഇല്ലെനും ഒരുമിച്ച് പ്രവർത്തിക്കുമെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ഹൈക്കമാൻഡ് നിർദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും ഭിന്നതയുണ്ടെന്നത് ബിജെപി പ്രചാരണമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. ഹൈക്കൻഡ് നിർദേശം അനുസരിച്ച് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു.
ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. 2028ലെ തെരഞ്ഞെടുപ്പ് ജയമാണ് പ്രധാനമെന്നും അതിനുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തിൽ സമയംവയത്തിലേക്ക് എത്തുന്നുണ്ടെങ്കിലും മഞ്ഞുരുക്കം താൽക്കാലികം മാത്രമാകുമോ എന്നതാണ് കണ്ടറിയേണ്ടത്..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

