
എസ്ഐആർ ജോലി സമ്മർദം താങ്ങാനാകാതെ ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫിസർ ജീവനൊടുക്കിയ വാർത്ത വഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മൊറാദാബാദിൽ ജീവനൊടുക്കിയ ബിഎൽഒ സർവേഷ് കുമാർ മരണത്തിന് തൊട്ടുമുൻപ് പകർത്തിയ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദം വ്യക്തമാക്കുന്നതാണ് വീഡിയോ.
തനിക്ക് എസ്ഐആറുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങൾ ക്ഷമിക്കണമെന്നും സർവേഷ് കുമാർ വീഡിയോയിൽ പറയുന്നുണ്ട്. തന്റെ നാല് പെൺമക്കളെ നോക്കണമെന്ന് അമ്മയോടും സഹോദരിയോടും സർവേഷ് ആവശ്യപ്പെടുകയും ചെയ്യുന്നു.
Sarvesh Singh, the UP's Moradabad BLO who allegedly killed himself citing work pressure and target deadline during SIR, recorded his final moments. Hope this video reaches chief election commissioner Gyanesh Kumar. pic.twitter.com/k4rfzoeWtP
— Piyush Rai (@Benarasiyaa) December 1, 2025
‘ചേച്ചിയും അമ്മയും എന്നോട് ക്ഷമിക്കണം. എന്റെ കുഞ്ഞുങ്ങളെ നന്നായി നോക്കണം. തെരഞ്ഞെടുപ്പ് ജോലി പൂർത്തിയാക്കാൻ എനിക്കായില്ല. ഞാൻ പരാജയപ്പെട്ടു.
ഞാൻ വല്ലാതെ വിഷമത്തിലാണ്. ഞാനൊരു തീരുമാനമെടുക്കാൻ പോകുകയാണ്. 20 ദിവസമായി ഉറങ്ങിയിട്ടില്ല. കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിൽ ഈ ജോലി പൂർത്തിയാക്കാൻ ആകുമായിരുന്നു. നാല് ചെറിയ പെൺകുട്ടികളാണ് എനിക്ക്. എന്നോട് ക്ഷമിക്കണം. ഞാൻ നിങ്ങളുടെ ലോകത്തുനിന്ന് വളരെ ദൂരേക്ക് പോകുന്നു. എനിക്ക് ജീവിക്കാനാഗ്രഹമുണ്ട്. പക്ഷേ എനിക്ക് മേലെയുള്ള സമ്മർദം വളരെ വലുതാണ്’– സർവേഷ് കരഞ്ഞുകൊണ്ട് വീഡിയോയിൽ പറയുന്നു.
ഞായറാഴ്ചയാണ് സർവേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. മൊറാദാബാദിലെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായിരുന്നു സർവേഷ്. ഇദ്ദേഹം ആദ്യമായാണ് ബിഎൽഒ ജോലിക്ക് നിയോഗിക്കപ്പെടുന്നത്. എസ്ഐആർ ജോലി സമ്മർദം താങ്ങാനാകാതെ രാജ്യത്തുടനീളം നിരവധി ബിഎൽഒമാരാണ് ഇതുവരെയായി ജീവനൊടുക്കിയത്. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

