എസ് ഐ ആർ: സമയപരിധി നീട്ടി: കരട് വോട്ടർ പട്ടിക 16 ന്

SIR + kerala + time extended

കേരളത്തിലടക്കം തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന്‍റെ നടപടികളുടെ സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 4 ന് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. ഇതാണ് നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് ഡിസംബര്‍ 11 വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16 നായിരിക്കും കരട് പുറത്തിറക്കും. അന്തിമ പട്ടിക 2026 ഫെബ്രുവരി 14 നായിരിക്കും പുറത്തിറക്കുക.

സമയ പരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന പുതിയ ഉത്തരവ് ബി എല്‍ ഒമാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്‌ഐആർ നടപടികൾ നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ALSO READ; രാഹുൽ വിഷയത്തിലെ ചോദ്യങ്ങളിൽ കൈരളിയോടും ദേശാഭിമാനിയോടും ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആദ്യം ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിർദേശം. ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും 2026 ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിലും, സുപ്രീംകോടതിയിലുമടക്കം ഈ വിഷയത്തിൽ പരാതി പ്രവാഹമായിരുന്നു. എസ്ഐആര്‍ നീട്ടണമെന്നുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ തന്നെ നീട്ടി വക്കാൻ തീരുമാനിച്ചിരിക്കുന്നത്. എസ്ഐആർ നടപടികൾ സമയത്തിന് പൂർത്തിയാക്കാൻ കഴിയില്ലെന്നുള്ള സമ്മർദത്തെ തുടർന്ന് രാജ്യവ്യാപകമായി നിരവധി ബി എൽ ഒമാർ ജീവനൊടുക്കിയിരുന്നു

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News