
തിക്കിലും തിരക്കിലും അകപ്പെട്ട് മനഷ്യജീവനുകൾ പൊലിയുന്നത് രാജ്യത്ത് ആദ്യ സംഭവമല്ല. രാജ്യത്തുടനീളം ആയിരങ്ങൾ ഭൂമിയോടമർന്ന് മരിക്കുമ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അനിവാര്യമാണ് എന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഇവയെല്ലാം. ഈ വർഷം മാത്രം ഇതുവരെ ഏഴ് പരിപാടികളിലായി 145 പേരുടെ ജീവനാണ് തിക്കിലും തിരക്കിലും പൊലിഞ്ഞത്.
2025 ജനുവരി 8 മുതൽ ജൂലൈ 27 വരെ ആള്‍ക്കൂട്ടത്തിലെ തിക്കിലും തിരക്കിലും പെട്ട് ഒരു തുളളി ദാഹജലം പോലും ലഭിക്കാതെ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ സംഭവങ്ങള്‍ ഇവയാണ്
- 2025 ജനുവരി എട്ടിന് തുരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുളള കൂപ്പണ്‍ വിതരണത്തിനെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ആറ് പേര്‍ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
- ജനുവരി 29ന് യുപിയിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 തീർത്ഥാടകർ മരിച്ചു. 90 പേർക്ക് പരുക്കേറ്റു.
Also Read: കരൂരിലെ ദുരന്തത്തിന് കാരണം സംഘാടകരുടെ കെടുകാര്യസ്ഥത: അനുശോചനം രേഖപ്പെടുത്തി സി.പി.ഐ(എം)
- ഫെബ്രുവരി 15 ന് മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 18 പേർ മരിച്ചു. 18 പേർക്ക് പരുക്കേറ്റു.

- മേയ് മൂന്നിന് വടക്കൻ ഗോവയിൽ ഷിർഗാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. എഴുപതിലേറെ പേർക്ക് പരുക്കേറ്റു.
- ജൂണ്‍ നാലിന് റോയൽ ചാലഞ്ചഴ്സ് ബെംഗളൂരുവിന്‍റെ കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും 37 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു.
- ജൂണ്‍ 29ന് പുരി ജഗന്നാഥ ക്ഷേത്രത്തിനു 3 കിലോമീറ്റർ അകലെയുളള ദേവീ ക്ഷേത്രത്തിൽ ദർശത്തിനുളള തിരക്കിനിടെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 50 പേർക്ക് പരുക്കേറ്റു.
- ജൂലൈ 27ന് ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിക്കുകയും 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. .
സെപ്റ്റംബർ 27ന് കരൂരിലെ വിജയിയയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഇതുവരെ പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചത് 40 പേർ. ഈ അപകടത്തിൽ മരണസംഖ്യ ഉയർന്നാൽ എണ്ണത്തിലും മാറ്റമുണ്ടാകും. ആൾക്കൂട്ട പരിപാടികളിൽ കാതലായ നിയന്ത്രണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ അപകടങ്ങള്‍ എല്ലാം ഉയര്‍ത്തിക്കാട്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

