മധ്യപ്രദേശിലെ വിഐടി സര്‍വകലാശാലയില്‍ മഞ്ഞപ്പിത്തം: പരാതിപ്പെട്ടിട്ടും നടപടിയില്ല, പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

vit university

മധ്യപ്രദേശിലെ വിഐടി സര്‍വകലാശാലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നിട്ടും   നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍.
പ്രതിഷേധത്തനിടെ വിദ്യാര്‍ഥകള്‍ സര്‍വകലാശാല ആക്രമിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടു. ഒരു മാസത്തിനിടെ ക്യാമ്പസില്‍ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായാണ് വിവരം.

മധ്യപ്രദേശിലെ സെഹോറിലെ വിഐടി സര്‍വകലാശാലയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ്  പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഫാക്കല്‍റ്റി അംഗങ്ങള്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികളെ ആക്രമിച്ചതോടെ  പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങി. വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ക്യാമ്പസ് ആക്രമിക്കുകയും ചെയ്തു. രണ്ട് കാറുകള്‍, ഒരു ബസ്, ഒരു ആംബുലന്‍സ്, നിരവധി മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ അഗ്‌നിക്കിരയാക്കി.

ALSO READ: ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല സംസ്ഥാന കലോത്സവം: കോഴിക്കോട് വേദിയാകും

മഞ്ഞപ്പിത്തം ബാധിച്ച് നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയിലായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ശുചിത്വക്കുറവും ഭക്ഷണത്തിൻ്റെ ഗുണനിലവാരം മോശമാകുന്നതുമായി ബന്ധപ്പെട്ട ആവര്‍ത്തിച്ചുള്ള പരാതികള്‍ സര്‍വകലാശാല അവഗണിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഒരു മാസത്തിനിടെ ക്യാമ്പസില്‍ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചതായാണ് വിവരം.

ഹോസ്റ്റലുകളിലെ വെള്ളത്തിൻ്റെ ഗുണനിലവാരം മോശമായതിന് പിന്നാലെ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. എന്നാല്‍ സര്‍വകലാശാലയില്‍ ഉയര്‍ന്നുവന്ന പരാതിയില്‍ നടപടി സ്വീകരിച്ചെന്നാണ് അധികൃതരുടെ വാദം. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി
ക്യാമ്പസില്‍ പൊലീസ് സംഘങ്ങളെ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News